ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴി കാട്ടുപന്നിയുടെ ആക്രമണം; പുനലൂരിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
By : സ്വന്തം ലേഖകൻ
Update: 2026-02-13 07:34 GMT
കൊല്ലം: കാട്ടു പന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. പുനലൂരിലാണ് ദാരുണമായ സംഭവം നടന്നത്. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥ(55)നാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം നടന്നത്.
ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയിൽ വെച്ചാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്. പന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.