പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2026-03-31 01:18 GMT
പൊന്നാനി: ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പൊന്നാനി എം.എ ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകന് മുഹമ്മദ് അസ്ലം (19), പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകനുമായ അന്സിഫ് (19) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10നായിരുന്നു അപകടം. പൊന്നാനി ബര്‍ളി കുളത്തിന് അടുത്തുള്ള ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വച്ച് എതിരെ വന്ന ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.