വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി: ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു

Update: 2026-03-31 02:24 GMT

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവതിയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരനാണ് പ്രതി.

യുവതിയും വിഷ്ണുവും 2023 മുതല്‍ പരിചയക്കാരായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയതോടെയാണ് യുവതി ഇയാളുമായി അടുപ്പത്തിലാകുന്നത്. യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇവ യുവതിയുടെ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.


Tags:    

Similar News