ഇനി 5,000 രൂപ വരെ; കെ.എസ്.ആര്‍.ടി.സി. സ്മാര്‍ട്ട് കാര്‍ഡിന്റെ റീ ചാര്‍ജ് പരിധി ഉയര്‍ത്തി

കെ.എസ്.ആര്‍.ടി.സി. സ്മാര്‍ട്ട് കാര്‍ഡിന്റെ റീ ചാര്‍ജ് പരിധി ഉയര്‍ത്തി

Update: 2026-03-31 03:00 GMT

പാലക്കാട്: കെ.എസ്.ആര്‍.ടി.സി. സ്മാര്‍ട്ട് കാര്‍ഡിന്റെ (ട്രാവല്‍ കാര്‍ഡ്) റീ-ചാര്‍ജ് പരിധി 5,000 രൂപയായി ഉയര്‍ത്തി. നേരത്തെ ഇത് മൂവായിരം രൂപയായിരുന്നു. 1,000 രൂപ മുതല്‍ 1,999 രൂപവരെയുള്ള റീച്ചാര്‍ജിന് 40 രൂപ അധികം ലഭിക്കും. 2,000 മുതല്‍ 100 രൂപയും 3,000 രൂപമുതല്‍ 150 രൂപയും 4,000 രൂപ മുതല്‍ 200 രൂപയും കൂടുതലായി ലഭിക്കും.

യാത്രക്കാര്‍ക്ക് ടിക്കറ്റിന് പണംനല്‍കുന്നതിന് പകരം കാര്‍ഡ് ഉപയോഗിക്കാം. എ.ടി.എം. കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാര്‍ട്ട് കാര്‍ഡിലും ഉപയോഗിക്കുന്നത്. കാര്‍ഡിലെ തുകയ്ക്ക് ഒരുവര്‍ഷമാണ് കാലാവധി. ഒരു വര്‍ഷത്തിലധികം ഉപയോഗിക്കാതിരുന്നാല്‍ വീണ്ടും ഉപയോഗക്ഷമമാക്കണം.

100 രൂപയാണ് കാര്‍ഡിന്റെ വില. കുറഞ്ഞ റീച്ചാര്‍ജ് തുക 100 രൂപയാണ്. കണ്ടക്ടര്‍മാര്‍, മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ്, കെ.എസ്.ആ.ര്‍ടി.സി. യൂണിറ്റുകള്‍ എന്നിവരില്‍നിന്ന് കാര്‍ഡ് ലഭിക്കും.


Tags:    

Similar News