ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ബൈക്കുകളുടെ ഡിക്കി തുറന്ന് മോഷണം; യുപി സ്വദേശി ആലുവയില്‍ പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2026-03-30 15:31 GMT
ലക്നൗ: ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളില്‍ നിന്ന് മോഷണം നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാന് ഖാനെ ആലുവ പൊലീസ് പിടികൂടി. ബൈക്കുകളുടെ ഡിക്കി തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഈ മാസം പതിനാലിന് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥിയുടെ പേഴ്സും എടിഎമ്മും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആലുവ, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ സമാന മോഷണം നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. വൈറ്റില ഹബ്ബ് പരിസരത്തു വച്ചാണ് പ്രതി പിടിയിലായത്. പത്തോളം ഇരുചക്രവാഹനങ്ങളുടെ താക്കോലുകള്‍, 3 മൊബൈല്‍ ഫോണുകള്‍, നിരവധിപേഴ്സുകള്‍ എന്നിവ മോഷ്ടാവില്‍ നിന്ന് കണ്ടെടുത്തു.