ഓടിക്കൊണ്ടിരിക്കെ ചുവന്ന നിറത്തിലെ കാറിൽ നിന്ന് അസാധാരണ 'പുക'; പെട്ടെന്ന് തീഗോളമാകുന്ന കാഴ്ച; ദമ്പതികൾ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു; വൻ ദുരന്തം ഒഴിവായത് ജസ്റ്റ് മിസ്സിന്

Update: 2026-02-13 06:20 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജഗതിയിൽ ഞെട്ടിപ്പിക്കുന്ന അപകടം. ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. തീപ്പൊരി കണ്ടതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടിയത് കൊണ്ട് രക്ഷപ്പെട്ടു. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണനും ഭാര്യയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

ജഗതിപാലത്തിന് സമീപം രാവിലെയായിരുന്നു സംഭവം നടന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണ്ണമായും കത്തി. ബാറ്ററി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.

Tags:    

Similar News