യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം; പ്രതികള്‍ അറസ്റ്റില്‍

Update: 2025-12-30 11:53 GMT

പാലക്കാട്: എലപ്പുള്ളിയില്‍ യുവാവിനെ ബന്ധുക്കളുടെ മുന്നില്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒകരംപള്ളം സ്വദേശി വിപിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഒകരപ്പള്ളം സ്വദേശി ശ്രീകേഷ്, ആലാമരം സ്വദേശി ഗിരീഷ് എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കവും വൈരാഗ്യവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ 17 നായിരുന്നു ആക്രമണം. പ്രതികളിലൊരാളായ ശ്രീകേഷിന്റെ വീട്ടില്‍ ഡിസംബര്‍ ആദ്യത്തില്‍ നടന്ന ആക്രമണത്തില്‍ വിപിനു പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ബൈക്കില്‍ കൊണ്ടു വന്നു പോസ്റ്റില്‍ കെട്ടി ചോദ്യം ചെയ്ത് മണിക്കൂറുകളോളം മര്‍ദിച്ചു. പരാതി കൊടുത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിപിന്‍

പരുക്കേറ്റ വിപിന്‍ പിന്നീട് ചികിത്സ തേടി. ആക്രമണ ശേഷം ഒളിവില്‍ പോയ ശ്രീകേഷിനെയും ഗിരീഷിനെയും കസബ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെയാണ് മര്‍ദന ദൃശ്യങ്ങള്‍ പുറത്തു വന്നത്. നിരവധി കേസുകളിലെ പ്രതികളായ ഇരുവരും നിലവില്‍ റിമാന്റിലാണ്. കേസില്‍ കസബ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

Similar News