റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; കുതിച്ചെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; മകൾക്ക് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം; സംഭവം കോട്ടയത്ത്
By : സ്വന്തം ലേഖകൻ
Update: 2025-05-22 15:16 GMT
കോട്ടയം: റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് മകൾ മരിച്ചു. ചന്തക്കവലയിൽ വെച്ചാണ് സംഭവം നടന്നത്. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് ദാരുണമായി മരിച്ചത്. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അബിതയും അമ്മയും ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുന്നതിടെയാണ് കുതിച്ചെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാരും ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.