നടിയുടെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങള്‍ക്കായി അനധികൃതമായി ഉപയോഗിക്കരുത്; നടി ഐശ്വര്യ റായിയുടെ വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യ റായിയുടെ വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കി ഡല്‍ഹി ഹൈക്കോടതി. നടിയുടെ പേര്, ചിത്രം എന്നിവ വാണിജ്യ ആവശ്യങ്ങള്‍ക്കായി അനധികൃതമായി ഉപയോഗിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തെ ലംഘിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ഐശ്വര്യ റായിയുടെ സമ്മതമില്ലാതെ വാണിജ്യ നേട്ടത്തിനായി നടിയുടെ ചിത്രമോ ശബ്ദമോ പേരോ ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും എല്ലാ പ്ലാറ്റ്‌ഫോമുകളെയും ജസ്റ്റിസ് തേജസ് കരിയ വിലക്കി. അത്തരം ദുരുപയോഗത്തിലൂടെ സാമ്പത്തിക നഷ്ടം മാത്രമല്ല മറിച്ച് നടിയുടെ അന്തസ്സിനും പ്രശസ്തിക്കും ദോഷം വരുത്തുമെന്നും കോടതി നിരീക്ഷിച്ചു. അനധികൃതമായി ചിത്രം ഉപയോഗിച്ച വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യും.
അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ ദുരുപയോ?ഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവ് അഭിഷേക് ബച്ചനും ഇതേ ആവശ്യവുമായി കോടതിയില്‍ എത്തിയിട്ടുണ്ട്.