ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു; ബസിന്റെ ചക്രം ശരീരത്തിൽ കയറിയിറങ്ങി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Update: 2026-03-01 17:03 GMT

കട്ടപ്പന: വെള്ളയാംകുടി കാണക്കാലിപ്പടിയിൽ കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് സ്കൂട്ടർ മറിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊച്ചുതോവാള പാപ്പായിൽ സൂരജ് സിബി (21), ഉപ്പുകണ്ടം നത്തുകല്ല് കൈപ്പകശേരി ഡോൺ തോമസ് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു നാടിനെ നടുക്കിയ അപകടം.

കെ.എസ്.ആർ.ടി.സി. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരേ വന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിലേക്ക് മറിയുകയും യുവാക്കളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിന്ദുവാണ് സൂരജിന്റെ മാതാവ്. സഹോദരൻ: സിറിൾ. നത്തുകല്ല് കൈപ്പകശേരിൽ തോമസ് - ലൈസമ്മ ദമ്പതികളുടെ മകനാണ് ഡോൺ. സഹോദരൻ: ഷോൺ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Similar News