ലോകത്തെ തെമ്മാടി രാഷ്ട്രങ്ങളുടെ തലവന്‍ അമേരിക്ക; ട്രംപിന്റേത് ഭ്രാന്തന്‍ നടപടി: ഗള്‍ഫ് രാജ്യങ്ങളിലുള്ള നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങള്‍ ആശങ്കയില്‍: മുഖ്യമന്ത്രി
ലോകത്തെ തെമ്മാടി രാഷ്ട്രങ്ങളുടെ തലവന്‍ അമേരിക്ക; ട്രംപിന്റേത് ഭ്രാന്തന്‍ നടപടി
കല്‍പ്പറ്റ: ഇറാനിലെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ ചില തെമ്മാടികള്‍ കാണിക്കുന്നത് പോലെയാണ് ചില രാജ്യങ്ങള്‍ ചെയ്യുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. ലോകത്തെ തെമ്മാടി രാഷ്ട്രങ്ങളുടെ തലവന്‍ അമേരിക്കയാണ് എന്നും ട്രംപിന്റേത് ഭ്രാന്തന്‍ നടപടിയാണ്. അവര്‍ ഒരു രാഷ്ട്രത്തിന്റെ പരമാധികാരിയേയും മക്കളേയും കൊച്ചുമക്കളേയും കൊന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലുള്ള നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങള്‍ ആശങ്കയിലാണ്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ഇന്ത്യ ഇടപെടണം. ഇതിനെ അപലപിക്കാന്‍ രാജ്യം തയ്യാറാകണം. ഇത് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. വയനാട്ടിലെ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇന്ന് രാവിലെയാണ് യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചത്. ഓഫീസ് ലക്ഷ്യമിട്ടുള്ള സംയുക്ത ആക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രയേലിലും യുഎസ് സൈനിക ക്യാംപുകളിലും ഇറാന്‍ ആക്രമണം; അമേരിക്കന്‍ ആയുധക്കപ്പലിലും ആക്രമണം നടത്തിയെന്ന് ഇറാന്‍
പരമോന്നത നേതാവ് ഭീകരവാദികളാല്‍ രക്തസാക്ഷിത്വം വരിച്ചെന്നാണ് ഇറാന്‍ പറഞ്ഞത്.