പശ്ചിമേഷ്യയില്‍ വ്യോമാക്രമണങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും രൂക്ഷം; ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാര്‍ക്ക് വിസ ഇളവ് നല്‍കും
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വ്യോമാക്രമണങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ച്‌കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിസാ കാലാവധി നീട്ടുന്നതിനോ താമസം നിയമാനുസൃതമാക്കുന്നതിനോ സഹായം ആവശ്യമുള്ള വിദേശികള്‍ അടുത്തുള്ള പ്രാദേശിക രജിസ്‌ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ മൂലം യാത്രാ പദ്ധതികള്‍ മാറ്റേണ്ടി വന്ന എല്ലാ വിദേശ പൗരന്മാരും വിസാ വിപുലീകരണത്തിനോ താമസം ക്രമപ്പെടുത്തുന്നതിനോ അടുത്തുള്ള എഫ്ആര്‍ആര്‍ഒ ഓഫീസുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാന റദ്ദാക്കല്‍ മൂലം ഇന്ത്യയില്‍ എത്ര വിദേശ ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് മേഖലയിലെ വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം മിഡില്‍ ഈസ്റ്റിലും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും നൂറുകണക്കിന് വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്.