കാറിനെ ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം; ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ പെട്ട് ജീവൻ; മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം പാലക്കാട്
പാലക്കാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ദാരുണമായി മരിച്ചു. പാലക്കാട് കല്ലടിക്കോട് ആണ് സംഭവം നടന്നത്. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന ടോണി തോമസിനും പരിക്ക് പറ്റി.
ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയിൽ വെച്ച് വാഹനം മറികടക്കുന്നതിനിടെ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ച് മറിയുകയായിരുന്നു. ദേശീയപാതയിലേക്ക് തെറിച്ച ലിസി എതിർദിശയിൽ വന്ന പിക്കപ്പ് വാൻ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതര പരിക്ക് പറ്റിയാണ് മരിച്ചത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.