റാന്നിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; നിയന്ത്രണം വിട്ടെത്തിയ ടെംപോ ട്രാവലര്‍ കടയിലേക്ക് പാഞ്ഞുകയറി വൻ അപകടം; ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-12-29 07:00 GMT
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. റാന്നി വലിയപറമ്പിൽ പടിയിൽ വെച്ച് ടെംപോ ട്രാവലര്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ വാനിൽ ഉണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്. വാനിലുണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റു.
ശബരിമല തീർത്ഥാടകർക്ക് കണമലയിൽ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല നടയടച്ചതോടെ ഇവർ ഉല്ലാസയാത്ര പോയതായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിവരും വഴി രാത്രി ഒന്നരയോടെയാണ് അപകടം നടന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.