ഉള്ളിയേരിയിൽ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാർ
കോഴിക്കോട്: ഉള്ളിയേരിയിൽ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിച്ച് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിലാണ് സംഭവം നടന്നത്. ഉള്ളിയേരി മൂത്തമ്മന്‍കണ്ടി സ്വദേശി അര്‍ജുനാണ് ഗുരുതരമായി പരിക്കേറ്റത്.
യുവാവിന്റെ തലയ്ക്കാണ് പരിക്ക് പറ്റിയത്. ഇന്നലെ പത്ത് മണിയോടെ പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ചാണ് അപകടം നടന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ അര്‍ജുനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സ്ഥലം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാലു മാസത്തിനിടയില്‍ നാലാമത്തെ അപകടമാണ് ഇവിടെ നടന്നത്. രണ്ടാഴ്ച മുന്‍പ് മത്സ്യം കയറ്റി വന്ന ലോറി മാര്‍ബിള്‍ കടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായിരുന്നു.