ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടന്ന പരിശോധന; ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; 13.5 കിലോഗ്രാം വരെ പിടിച്ചെടുത്തു; കൈയ്യോടെ പൊക്കി എക്സൈസ്

Update: 2025-05-28 10:09 GMT

തിരുവനന്തപുരം: ആര്യങ്കാവ് എക്സൈസ് ചെക്ക്‌പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 13.5 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. മുൻ കഞ്ചാവ് കേസുകളിൽ പ്രതികളായ ബെല്ലാരി സുനി, പട്ടർ പ്രശാന്ത്, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, ഡി.എസ്.മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ, രജിത്ത്, ശ്രീനാഥ്, ശരത്ത്‌, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും, ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപും പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു.

Tags:    

Similar News