വിവാദങ്ങളെയും തീര്‍ഥാടനത്തെയും കൂട്ടിക്കുഴക്കേണ്ടതില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചുമതല സന്തോഷത്തോടെ ഏറ്റെടുക്കും; വെല്ലുവിളിയല്ല, അവസരമായി കണക്കാക്കുന്നുവെന്ന് കെ. ജയകുമാര്‍

Update: 2025-11-07 15:53 GMT

തൃശൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍. വെല്ലുവിളിയല്ല, അവസരമായി കണക്കാക്കുന്നു. വിവാദങ്ങളെയും തീര്‍ഥാടനത്തെയും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ജയകുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക് കെ. ജയകുമാര്‍ എന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഇപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള ജാഗ്രത ഉണ്ടാകും. ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കുകയാണ്. തീര്‍ഥാടനത്തിനാകും അടിയന്തര പരിഗണന നല്‍കുക. ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവ് കയ്യില്‍ കിട്ടിയിട്ട് വിശദമായി സംസാരിക്കാം എന്നും കെ. ജയകുമാര്‍ പറഞ്ഞു.

വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷമാകും പ്രഖ്യാപനമുണ്ടാകുക. കാലാവധി കഴിഞ്ഞതുകൊണ്ടാണ് പി.എസ്. പ്രശാന്തിനെ നീക്കുന്നതെന്നാണ് ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ വിശദീകരണം. അതേസമയം, വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 12ന് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.

Similar News