കൊട്ടിയൂര്‍ വനത്തില്‍ മധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍; തേക്ക് പ്ലാന്റേഷനിലേക്ക് ഓടിക്കയറിയത് കഴുത്തിന് സ്വയം മുറിവേല്‍പ്പിച്ച ശേഷം

കൊട്ടിയൂര്‍ വനത്തില്‍ മധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍

Update: 2025-12-29 11:12 GMT

കണ്ണൂര്‍: കൊട്ടിയൂര്‍ മണത്തണയില്‍ കഴുത്തിന് സ്വയം മുറിവേല്‍പ്പിച്ചതിനു ശേഷം വനത്തിലേക്ക് ഓടിക്കയറിയ മധ്യവയസ്‌ക്കനെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയൂര്‍ അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് (50) അമ്പായത്തോട് മണത്തണ സെക്ഷന്‍ പരിധിയിലെ തേക്ക് പ്ലാന്റേഷന്‍ ഭാഗത്തേക്ക് ഓടിക്കയറിയത്.

പോലീസിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ തിങ്കളാഴ്ച്ച ഉച്ചയോടെഉള്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസും വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തിയതെരച്ചില്‍ ഞായറാഴ്ച്ച നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Tags:    

Similar News