വീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

വീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തി

Update: 2026-03-02 14:39 GMT

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പന്തളം പറന്തല്‍ പൊങ്ങലടി മറ്റെക്കാട്ട് മുരുപ്പേല്‍ വീട്ടില്‍ വില്‍സ(30)നെയാണ് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍. ഹരികുമാര്‍ വിധി പ്രസ്താവിച്ചത്.

2019 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതും മാനസിക വെല്ലുവിളി നേരിടുന്നതുമായ യുവതിയെ വീട്ടില്‍ക്കയറി മാനഭംഗത്തിനിരയാക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അന്നത്തെ പന്തളം ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ.ഡി. ബിജു രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ ഡിവൈ.എസ്.പി ജവഹര്‍ ജനാര്‍ദ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News