വാക്കുതര്‍ക്കം അടിപിടിയില്‍ കലാശിച്ചു; പരുക്കേറ്റ യുവാവ് മരിച്ചു

Update: 2025-12-29 12:44 GMT

മലപ്പുറം: മലപ്പുറത്ത് വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. മരുതയില്‍ പ്രദേശത്ത് വ്യക്തിപരമായ തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ പരുക്കേറ്റ സുരേഷ് (32) എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 17നാണ് ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം

Similar News