നഷ്ട ബാല്യകൗമാരങ്ങള്‍ തിരിച്ചു വരില്ലല്ലോന്ന് ഓര്‍ത്ത് പലരും നെടുവീര്‍പ്പിട്ടു! കൈപ്പുഴ സ്‌കൂളില്‍ സ്മൃതി മധുരവും ഒരു വട്ടം കൂടിയും
കൈപ്പുഴ: ശതാബ്ദി സമാപന ആഘോഷത്തോട് അനുബന്ധിച്ച് കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്മൃതി മധുരവും, ഒരു വട്ടം കൂടിയും നടത്തി . പൂര്‍വ അധ്യാപക, അനധ്യാപക, വിദ്യാര്‍ഥി സംഗമമായ സ്മൃതി മധുരത്തില്‍ അധ്യാപകരെ ആദരിച്ചു. അധ്യാപകര്‍ ഓര്‍മകള്‍ പങ്കുവെച്ചു. മങ്ങാത്ത മായാത്ത ഓര്‍മകളിലൂടെയുള്ള സഞ്ചാരം അധ്യാപകരെഇന്നലെ കളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് ആനി മൂട്ടില്‍ സ്മൃതി മധുരം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ്, സൈമണ്‍പുല്ലാടന്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജിയോ മോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുകൂടലായ ഒരു വട്ടം കൂടി യില്‍ ഓര്‍മകളുടെ ഓര്‍ത്തെടുത്ത് പറച്ചില്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷം പറച്ചിലായി മാറി . നഷ്ട ബാല്യകൗമാരങ്ങള്‍ തിരിച്ചു വരില്ലല്ലോന്ന് ഓര്‍ത്ത് പലരും നെടുവീര്‍പ്പിട്ടു. സ്‌കൂള്‍ മനേജര്‍ ഫാ.സാബു മാലിത്തുരുത്തേല്‍ അധ്യക്ഷത വഹിച്ചു. ദീപിക മനേജിംഗ് ഡയറക്ടര്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് ,ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടര്‍ ജയിംസ് ജോസഫ് ,ലിസി പി ജോസഫ്, ടോം കരികുളം, ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ഥികളായ ജോബ് ഗര്‍വാസി സ് ,ഡോ.വിമല ബെന്നി ജോര്‍ജ് എന്നിവരെഴുതിയ പലവട്ടം പൂത്ത ഭൂമി ക, സിമ്പിള്‍ ബി എന്നീ പുസ്തകള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് പ്രകാശനം ചെയ്തു.
കൈപ്പുഴ ജയകുമാര്‍, ജയിംസ് ജോസഫ് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. 'ഓര്‍മയിലെ പാഠശാല' പരിപാടിയില്‍ സിനിമാ സംവിധായകന്‍ എം.പി.സുകുമാരന്‍ നായര്‍, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കൈപ്പുഴ ജയകുമാര്‍ എന്നിവര്‍ ഓര്‍മകള്‍ പങ്കുവെച്ചു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗീത സായാഹ്നം അരങ്ങേറി.