മദ്യപാനത്തിനിടെ തർക്കം; അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; 63-കാരൻ വെന്റിലേറ്ററിൽ; മകനെ പൊക്കി ഷൊർണൂർ പോലീസ്

Update: 2026-02-23 12:47 GMT

ഷൊർണൂർ: പാലക്കാട് ഷൊർണൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് പിതാവിനെ മകൻ മാരകായുധം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ കിഴക്കേ ത്രാങ്ങാലി സ്വദേശി ഉണ്ണികൃഷ്ണനാണ് (63) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഉണ്ണികൃഷ്ണനും മകനും രാത്രി ഒരുമിച്ച് മദ്യപിക്കാൻ തുടങ്ങിയതായും ഇത് പുലർച്ചെ വരെ നീണ്ടുനിന്നതായും പൊലീസ് പറയുന്നു. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയും മനോജ് വീട്ടിലുണ്ടായിരുന്ന മാരകായുധം എടുത്ത് പിതാവിനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

തലയ്ക്ക് മാരകമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. ഉണ്ണികൃഷ്ണന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Tags:    

Similar News