താമരശ്ശേരി ചുരത്തില്‍ വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങള്‍ വഴി തിരിഞ്ഞ് പോകണം
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
By : സ്വന്തം ലേഖകൻ
Update: 2026-01-22 01:07 GMT
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഭാരവാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലെ ആറാം വളവില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ വലിയ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനൊപ്പം തന്നെ ഏഴാം വളവ് മുതല്‍ ലക്കിടി വരെ റോഡിലെ അറ്റകുറ്റപ്പണികളും ഈ ദിവസങ്ങളില്‍ നടക്കും. ഈ പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കുന്നതിനാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണമുള്ള ദിവസങ്ങളില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും താമരശ്ശേരി ചുരം വഴി കടത്തിവിടില്ല. ഇത്തരം വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്ന് വഴിതിരിഞ്ഞു പോകേണ്ടതാണ്. യാത്രക്കാര്‍ക്ക് നാടുകാണി ചുരമോ കുറ്റ്യാടി ചുരമോ യാത്രയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.