ബെംഗളൂരുവിൽ നിന്ന് അങ്കമാലിയിൽ വന്നിറങ്ങി; സ്‌കൂട്ടറിൽ പോകുമ്പോൾ പോലീസ് വട്ടംവെച്ചു; പരിശോധനയിൽ ലഹരിമരുന്നുമായി കുടുങ്ങി; യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

Update: 2025-05-28 14:01 GMT

കൊച്ചി: കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിലായി. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു , പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

പെരുമ്പാവൂർ എ എസ്‌ പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

കാലടി മരോട്ടിചോട് ഭാഗത്ത് വച്ചാണ് ബിന്ദുവിനെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ ബിന്ദുവിനെ സ്കൂട്ടറിൽ പോകുന്ന വഴിയാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. 

Tags:    

Similar News