ദമ്പതികളെന്ന വ്യാജേന വാടക വീടെടുത്ത് താമസം; രഹസ്യവിവരത്തിൽ പോലീസെത്തിയതും പൊക്കി; പിടിച്ചത് കഞ്ചാവും എംഡിഎംഎയും; മൂന്ന് പേർ പിടിയിൽ

Update: 2025-05-31 12:59 GMT

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ വാടക വീടെടുത്ത് ലഹരി വിൽപന നടത്തിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. ഇവരിൽ നിന്നും 20 ഗ്രാമിൽ അധികം കഞ്ചാവും 0.7 മില്ലിഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഷൊർണ്ണൂർ സ്വദേശിയായ സാജൻ മുനമ്പം സ്വദേശികളായ ആഷ്ലി, ഷിൻ്റോ എന്നിവർക്കെതിരെയാണ് വടക്കേക്കര പോലീസ് കേസ് എടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി നടത്തിയ പരിശോധയിലാണ് ഇവർ അറസ്റ്റിലായത്. 5 മാസങ്ങൾക്ക് മുൻപ് ഭാര്യ ഭർത്തക്കാൻമാരാണെന്ന് തെറ്റ് ധരിപ്പിച്ച് ഷൊർണ്ണൂർ സ്വദേശിയായ സാജനും തൃശുർ സ്വദേശിയായ യുവതിയും വീട് വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ ഇരുവരും പോലീസ് ലിവിങ് ടുഗെതറായിരുന്നുവെന്ന് ആണ് പോലിസ് പറയുന്നത്. വടക്കൻ പറവൂരിലെ സ്വകാര്യ ബാങ്കിൽ ജോലിക്കാരാനാണെന്നും ഇയാൾ പറ‍ഞ്ഞിരുന്നു.

Tags:    

Similar News