രഹസ്യവിവരത്തെ തുടർന്ന് ക്വാട്ടേഴ്സിലെത്തിയ പോലീസിന് ഞെട്ടൽ; മുറി പരിശോധനയിൽ കണ്ടെടുത്തത് വടിവാളും എംഡിഎംഎയും; കേസിൽ യുവതിയടക്കം രണ്ടു പേര്‍ അറസ്റ്റിൽ

Update: 2025-06-03 09:30 GMT

കണ്ണൂര്‍: മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര്‍ അറസ്റ്റിലായി. കണ്ണൂര്‍ ചാലോട് ആണ് സംഭവം നടന്നത്. ചാലോട് മണലിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് വടിവാളും എംഡിഎംഎയും പിടിച്ചെടുത്തത്. തയ്യിൽ സ്വദേശി സീനത്ത്, അഫ്നാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ക്വാട്ടേഴ്സിൽ പരിശോധന നടത്തുകയായിരുന്നു. പോലീസ് ക്വാട്ടേഴ്സിൽ പരിശോധന നടത്തുന്നതിനിടെയാണ് അഫ്നാസ് സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് അഫ്നാസിനെ പരിശോധിച്ചു. അഫ്നാസിന്‍റെ കയ്യിൽ നിന്നും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ക്വാട്ടേഴ്സിലെ പരിശോധനയിലാണ് വടിവാളും എംഡിഎംഎയും കണ്ടെത്തിയത്. പരിശോധനയിൽ വടിവാളിനൊപ്പം നഞ്ചക്കും കണ്ടെത്തിയിരുന്നു.

Tags:    

Similar News