അമിത വേഗതയിലെത്തിയ കാർ ഓട്ടോയിലും രണ്ട് ബൈക്കിലുമായി കൂട്ടിയിടിച്ച് അപകടം; പയ്യന്നൂരിൽ വയോധികയ്ക്ക് ദാരുണാന്ത്യം; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

Update: 2025-11-07 09:46 GMT

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനിയായ ഖദീജ (58) ആണ് മരിച്ചത്. പയ്യന്നൂർ പാസ്പോർട്ട് ഓഫീസ് ഭാഗത്തുനിന്നും ടൗണിലേക്ക് അമിത വേഗതയിലെത്തിയ കാർ ഓട്ടോറിക്ഷയിലും രണ്ട് ബൈക്കുകളിലും ഇടിച്ചാണ് അപകടമുണ്ടായത്.

രാത്രി 10 മണിയോടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഖദീജ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവീണു. കാറിടിച്ച് പരിക്കേറ്റ മറ്റ് രണ്ട് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പയ്യന്നൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് കാരണമായ കാറിലുണ്ടായിരുന്ന നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത്ത് എന്നിവരെ പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. കാറോടിച്ചയാളും ഒപ്പമുണ്ടായിരുന്നവരും മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

Tags:    

Similar News