10 വര്‍ഷം മുമ്പുള്ള ആ കാലം വികസിത കേരളം ആഗ്രഹിക്കില്ല; ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: 10 വര്‍ഷം മുമ്പുള്ള കാലത്തെയും ഇപ്പോഴത്തെ കേരളത്തേയും ഓര്‍മിപ്പിക്കുന്ന പരസ്യം ഇന്ന് പിആര്‍ഡി പത്രങ്ങളില്‍ നല്‍കിയതാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. ഇം?ഗ്ലീഷിലും മലയാളത്തിലുമുള്ള ഭൂരിഭാ?ഗം പത്രങ്ങളിലും ഈ പരസ്യം ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മന്ത്രി വി ശിവന്‍കുട്ടിയും ഇത് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. 10 വര്‍ഷം മുമ്പുള്ള ആ കാലം വികസിത കേരളം ആഗ്രഹിക്കില്ല എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി പത്രത്തില്‍ വന്ന പരസ്യം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
സോഷ്യല്‍മീഡിയ കൂടി പത്ത് കൊല്ലം മുന്‍പുള്ള കേരളത്തേയും ഇപ്പോഴത്തെ വികസിത കേരളത്തേയും താരതമ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇരിക്കപ്പൊറുതിയില്ലാതായിരിക്കുന്നത് പ്രതിപക്ഷത്തിനാണ്. പരസ്യത്തിനാണെങ്കില്‍പ്പോലും ഇത്തരത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്നും പത്ത് കൊല്ലം മുന്‍പുള്ള കേരളത്തേയും ഇപ്പോഴത്തെ കേരളത്തേയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നുമാണ് വി ഡി സതീശന്റെ വാദം. കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ പരസ്യം നല്‍കിയതിനെതിരെയും പ്രതിപക്ഷം അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു.