ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍; വീട്ടില്‍ ചിതയൊരുക്കി ജീവനൊടുക്കി ഭാര്യ: പിന്നാലെ ഭര്‍ത്താവും മരിച്ചു

ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍; വീട്ടില്‍ ചിതയൊരുക്കി ജീവനൊടുക്കി ഭാര്യ

Update: 2026-03-05 02:55 GMT

നെയ്യാറ്റിന്‍കര: ഐസിയുവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ നില ഗുരുതരമായതോടെ ഭാര്യ വീട്ടിലെത്തി ചിതയൊരുക്കി ജീവനൊടുക്കി. പിന്നാലെ ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു. ഭര്‍ത്താവിന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് ഭാര്യ നളിനകുമാരിയാണ് ചിതയൊരുക്കി ജീവനൊടുക്കിയത്. പിന്നാലെ ഭര്‍ത്താവ് നെയ്യാറ്റിന്‍കര-പൂവാര്‍ റോഡ് തിരുമംഗലം അരുണ്‍ കോട്ടേജില്‍ കെ.എസ്.ആര്‍.ടി.സി. റിട്ട. എ.ടി.ഒ. സി.കെ. ക്രിസ്തുദാസ്(77) ആണ് മരിച്ചത്.

നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ക്രിസ്തുദാസ് ചികിത്സയിലായിരുന്നു ഇദ്ദേഹം, ഭാര്യ നളിനകുമാരിയാണ് ശുശ്രൂഷിച്ചിരുന്നത്. ഞായറാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ക്രിസ്തുദാസിനെ തീവ്രപരിചരണ വിഭാഗത്തിലാക്കി. ക്രിസ്തുദാസിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ നളിനകുമാരി മൂത്തമകനെ ആശുപത്രിയില്‍ പിതാവിനു കൂട്ടിരിക്കാന്‍ ആക്കിയശേഷം വീട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് നളിനകുമാരി മരിച്ചത്. ഇരുവരുടെയും സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പില്‍ നടന്നു.


Tags:    

Similar News