കുടുംബകോടതിയിലെ മധ്യസ്ഥചര്‍ച്ച കഴിഞ്ഞിറങ്ങവെ ഭര്‍ത്താവിന്റെ മുഖത്തടിച്ച് യുവതി; കേസെടുത്ത് പോലിസ്

മധ്യസ്ഥചര്‍ച്ച കഴിഞ്ഞിറങ്ങവെ ഭര്‍ത്താവിന്റെ മുഖത്തടിച്ച് യുവതി; കേസെടുത്ത് പോലിസ്

Update: 2026-03-05 02:36 GMT

കാഞ്ഞങ്ങാട്: കുടുംബകോടതിയിലെ കേസിനുമേല്‍ മധ്യസ്ഥചര്‍ച്ച കഴിഞ്ഞിറങ്ങവെ യുവതി ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തി മുഖത്തടിച്ചു. അജാനൂര്‍ മാണിക്കോത്തെ അലി(33)യെ ആണ് ഭാര്യ ഷമീമ വഴിയിലിട്ട് അടിച്ചത്. ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ നടന്ന മധ്യസ്ഥചര്‍ച്ച കഴിഞ്ഞിറങ്ങി നടക്കവെ, പിന്നാലെയെത്തിയ ഷമീമ അലിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.

ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ അലി പരാതിയുമായെത്തിയെങ്കിലും കേസ് രജിസ്റ്റര്‍ചെയ്തില്ല. തുടര്‍ന്ന് ഇദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു.


Tags:    

Similar News