കളക്ഷൻ ഏജന്‍റിനെ കാറിൽ പിന്തുടർന്നു; ബൈക്ക് തടഞ്ഞു നിർത്തി മുഖത്ത് പെപ്പ‍ർ സ്പ്രേ അടിച്ചു; പിന്നാലെ കവർന്നത് മൂന്ന് ലക്ഷം രൂപ; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-11-07 10:27 GMT

തൃശൂർ: തൃശൂരിൽ കളക്ഷൻ ഏജന്‍റിനെ കാറിൽ പിന്തുടർന്ന് ആക്രമിച്ച് മൂന്നു ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വെള്ളിയാഴ്ച ഉച്ചയോടെ അന്തിക്കാട് മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപമാണ് സംഭവം നടന്നത്. വാടാനപ്പള്ളി സ്വദേശിയായ 30 വയസ്സുള്ള അക്ഷയ് ആണ് ആക്രമണത്തിന് ഇരയായത്.

പുത്തൻപീടിക ഭാഗത്തുനിന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അക്ഷയിനെ ഒരു സംഘം കാറിലെത്തി പിന്തുടരുകയായിരുന്നു. തുടർന്ന് മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം വെച്ച് ഇയാളെ തടഞ്ഞുനിർത്തി. സംഘാംഗങ്ങൾ അക്ഷയിന്റെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിക്കുകയും കയ്യിലുണ്ടായിരുന്ന മൂന്നു ലക്ഷം രൂപ അടങ്ങിയ ബാഗുമായി കടന്നുകളയുകയുമാണ് ചെയ്തത്.

സംഭവത്തെത്തുടർന്ന് അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെയും കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനവും കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. 

Tags:    

Similar News