വാഹന പരിശോധനയ്ക്കിടെ നിന്ന് പരുങ്ങുന്നത് ശ്രദ്ധിച്ചു; 15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ; കൈയ്യോടെ പൊക്കി എക്സൈസ്
By : സ്വന്തം ലേഖകൻ
Update: 2025-06-03 13:19 GMT
കൽപ്പറ്റ: വയനാട് സംസ്ഥാന അതിർത്തിക്ക് അടുത്തുള്ള നൂൽപ്പുഴയിൽ നടത്തിയ വാഹന പരിശോധനയിൽ 15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് പിടികൂടി. വൈത്തിരി പടിഞ്ഞാറത്തറ സ്വദേശിയായ റഹ്നാസ്.വി (29 വയസ്) എന്നയാളാണ് അറസ്റ്റിലായത്.
വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സമീർ.എസ് ന്റെ നേതൃത്വത്തിലുള്ള പാർട്ടിയും വയനാട് IB സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.