രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് വളഞ്ഞു; പരിശോധനയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; കൈയ്യോടെ പൊക്കി പോലീസ്

Update: 2025-08-16 16:22 GMT

കയ്പമംഗലം: എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. തൃശൂർ കയ്പമംഗലത്താണ് സംഭവം നടന്നത്. കയ്പമംഗലം പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29) ആണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിയായിരുന്നു നീക്കം നടന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെ നടത്തിയ പരിശോധനയിലാണ് സനൂപിന്റെ വീട്ടിൽ നിന്ന് നിരോധിത മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തത്. നേരത്തെ കാട്ടൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയായിരുന്നു സനൂപ്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News