കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപം നിന്ന് കറക്കം; പരിശോധനയിൽ കൈയ്യോടെ പൊക്കി; 234.5 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2025-08-16 17:18 GMT
കൊച്ചി: കളമശ്ശേരിയിൽ 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് കായംകുളം സ്വദേശികളായ സുധീർ, ആസിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 234.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ തുടർനടപടികൾക്കായി കളമശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.