കേരളത്തിലേക്ക് മയക്കുമരുന്നുകൾ ഒഴുക്കുന്നത് പ്രധാന ജോലി; ദിവസം അക്കൌണ്ടിലേക്ക് എത്തുന്നത് ലക്ഷകണക്കിന് രൂപ; ഒടുവിൽ മുഖ്യകണ്ണിയെ ബംഗളൂരുവിൽ നിന്ന് പൊക്കി ഡാൻസാഫ് സംഘം
By : സ്വന്തം ലേഖകൻ
Update: 2025-08-17 11:05 GMT
തിരുവനന്തപുരം: കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നതിലെ മുഖ്യകണ്ണിയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം. നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 108 ഗ്രാം എംഡിഎംഎയുമായി സിൽവസ്റ്റർ എന്നയാൾ തലസ്ഥാനത്ത് പിടിയിലായിരുന്നു. ഇയാൾക്ക് ലഹരിവിറ്റത് നൈജീരിയൻ സ്വദേശിയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം പ്രതിയെ പിടികൂടിയത്. ലക്ഷകണക്കിന് രൂപയാണ് ഒരു ദിവസം തന്നെ ഇയാളുടെ അക്കൌണ്ടിലേക്ക് എത്തുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പണം പ്രതിയുടെ പക്കൽ എത്തിയിട്ടുണ്ട്.