ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ മകൾ കരച്ചിൽ നിർത്തുന്നില്ല; അമ്മ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് ഡോക്ടറുടെ കൊടുംക്രൂരത; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2025-08-19 06:47 GMT
കോഴിക്കോട്: ആശുപത്രിക്കുള്ളിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ. മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച നാദാപുരം പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. 15വയസുകാരിയുടെ പരാതിയിലാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്. നാദാപുരം തലശ്ശേരി റോഡിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ ശ്രാവണ്‍. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് പറഞ്ഞു.