ഇൻസ്റ്റയിൽ കണ്ട യുവതിയുമായി അടുപ്പത്തിലായി; പിന്നാലെ വിവാഹവാഗ്ദാനം നൽകി പീഡനം; കേസിൽ യുവാവ് അറസ്റ്റിൽ

Update: 2025-08-20 15:44 GMT

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ ബംഗളൂരു, ഊട്ടി എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താളി മൊയോർ കുന്നുമ്മൽ അജിൻ (26) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

2020-ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ 28 കാരിയായ യുവതിയെ പരിചയപ്പെട്ടത്. വിവാഹം ചെയ്യാമെന്ന് വാക്കുനൽകി ബംഗളൂരു, ഊട്ടി എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പേരാമ്പ്രയിൽ വെച്ചും പീഡനം നടന്നതായും, തന്റെ അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

കേസെടുത്ത പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ ജംഷീദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News