ബസിൽ കയറിയ മദ്രസ അധ്യാപകന്റെ സ്വഭാവത്തിൽ മാറ്റം; പതിമൂന്നുകാരനെ അടുത്തുപിടിച്ചിരുത്തി ലൈംഗികാതിക്രമം; പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്; സംഭവം മലപ്പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2025-09-28 11:07 GMT
മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിൽ വച്ച് 13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസുമായി ബന്ധപ്പെട്ട് മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരിയിൽ നിന്നും സ്വകാര്യ ബസിൽ യാത്ര ചെയ്ത 13 വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ സ്വദേശി അലി അസ്കർ പുത്തലനെയാണ് പൊലീസ് പിടികൂടിയത്.
ഈ മാസം 20 ന് വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസ് കയറിയ കുട്ടിയെ ബസിലുണ്ടായിരുന്ന പ്രതി തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.