അനധികൃതമായി മദ്യ വിൽപ്പന; 101 കുപ്പി മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ

Update: 2025-10-01 17:26 GMT

ആലപ്പുഴ: അനധികൃതമായി വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 101 കുപ്പി വിദേശ മദ്യവുമായി പുറക്കാട് പഞ്ചായത്ത് 11-ാം വാർഡ് തോട്ടപ്പള്ളി പുതുവൽ വീട്ടിൽ ശിവജി (52) യെ എക്സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഇയാൾ വലയിലായത്.

തോട്ടപ്പള്ളിയിൽ വെച്ച് എക്സൈസ് സംഘം എത്തിയപ്പോൾ, ശിവജി കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പികൾ കായലിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അധികൃതർ തടയുകയായിരുന്നു. തുടർന്ന് കായലിൽ നടത്തിയ തിരച്ചിലിൽ മദ്യക്കുപ്പികൾ കണ്ടെടുത്തു. ഇയാൾക്കെതിരെ മുൻപും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് അറിയിച്ചു. ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ നിരക്കിലാണ് ഇയാൾ മദ്യം വിറ്റിരുന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.

Tags:    

Similar News