പാൽ വിൽപ്പനയ്ക്ക് പോകുന്നത് നോക്കിവെച്ചു; ബൈക്കിൽ തക്കം നോക്കിയെത്തി മാല പൊട്ടിച്ച് മുങ്ങൽ; സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം; എസ്ഡിപിഐ പ്രവർത്തകനെ പൊക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-10-16 06:39 GMT
പാലക്കാട്: പാൽ വിൽപ്പനക്കാരിയായ വയോധികയുടെ ഒരു പവൻ തൂക്കമുള്ള മാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ പിടിയിൽ. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് തേൻകുറിശ്ശി പോലീസിന്റെ പിടിയിലായത്. ഈ മാസം പത്തിനാണ് സംഭവം നടന്നത്.
പാൽ വിൽപനയ്ക്ക് പോകുകയായിരുന്ന വയോധികയുടെ പിന്നിലൂടെ ബൈക്കിലെത്തിയ പ്രതി മാല കവർന്ന ശേഷം കടന്നുകളയുകയായിരുന്നു. പരാതിയെത്തുടർന്ന് പോലീസ് നടത്തിയ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷാജഹാനെ തിരിച്ചറിഞ്ഞത്. ഷാജഹാൻ കൊടുവായൂർ എസ്.ഡി.പി.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.