കാറിന്റെ വരവിൽ എന്തോ..പന്തികേട്; കൊട്ടാരക്കരയിൽ എത്തിയതും എക്സൈസ് വളഞ്ഞു; പരിശോധനയിൽ പൊക്കിയത് മാരക ലഹരിമരുന്നുകൾ; രണ്ടു പേർ പിടിയിൽ
കൊല്ലം: കൊട്ടാരക്കരയിൽ കാറിലെത്തിയ രണ്ടുപേരിൽനിന്ന് മെത്താംഫിറ്റാമിനും കഞ്ചാവും പിടികൂടി. കൊട്ടാരക്കര സ്വദേശി അഹ്‌നാസ് അനസ്, നെയ്യാറ്റിൻകര കരിങ്കുളം സ്വദേശി അഹമ്മദ് ഷബിൻ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 4.14 ഗ്രാം മെത്താംഫിറ്റാമിനും 20 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.
കൊട്ടാരക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബു പ്രസാദ്.കെ.ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) അരുൺ.യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ, നെയ്യാറ്റിൻകര എക്സൈസ് ഉച്ചക്കട ഭാഗത്തു നടത്തിയ പരിശോധനയിൽ ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി ചന്ദൻ മണ്ഡലിനെ പിടികൂടി.
അതേസമയം, കോഴിക്കോട് വടകരയിൽ രണ്ടുപേരിൽനിന്നായി എട്ടര കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഉത്തർപ്രദേശ് സ്വദേശി ബാബുലാൽ (31), രാജസ്ഥാൻ സ്വദേശി റാം സഹായ് (37) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ആകെ 9.92 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വിവിധ സ്ഥലങ്ങളിലുണ്ടായ എക്സൈസ് റെയ്ഡുകളിലൂടെയാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.