കൊല്ലത്ത് സ്‌കൂട്ടറുമായി ഒരാൾ; നേരെ ചെന്നു പെട്ടത് എക്സൈസിന് മുന്നിൽ; പരിശോധനയിൽ കൈയ്യോടെ പൊക്കി; ലഹരിയുമായി യുവാക്കൾ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-11-21 12:00 GMT
കൊല്ലം: എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക ഡ്രൈവിൽ കൊല്ലത്തുനിന്നും കാസർഗോഡുനിന്നും നാല് യുവാക്കൾ രാസലഹരിയുമായി പിടിയിലായി.
കൊല്ലം ശാസ്താംകോട്ടയിൽ ആലപ്പുഴ വള്ളിക്കുന്ന് സ്വദേശിയായ അരുൺ. വി (28) 2.5 ഗ്രാം മെത്താംഫിറ്റമിൻ (MDMA) സഹിതം പിടിയിലായി. ഇയാളിൽ നിന്ന് 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കാസർഗോഡ് കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കേതൻ.സി.കെ (26), അബ്ദുൽ നിസാർ (32), ബ്രിജേഷ് (24) എന്നിവരെയാണ് 2.77 ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.