രാത്രി കൂട്ടുകാരന്റെ വീട്ടിൽ ഒത്തുകൂടി; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസെത്തിയതും ട്വിസ്റ്റ്; നാലുപേരെ കൈയ്യോടെ പൊക്കി

Update: 2025-11-22 06:33 GMT

വയനാട്: സുൽത്താൻ ബത്തേരിയിൽ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നാല് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിലായി. ബത്തേരി മന്തട്ടിക്കുന്നിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒത്തുകൂടിയ സംഘത്തെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

പുത്തൻപുരക്കൽ ബൈജു (23), കെ.എം. ഹംസ ജസീൽ (28), കെ.ടി. നിസാർ (34), പി.ആർ. ബവനീഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 21.48 ഗ്രാം എം.ഡി.എം.എ എന്ന മാരക മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    

Similar News