കരുതല്‍ തടങ്കലിലാക്കിയതോടെ നന്നായെന്ന് കരുതിയ എക്‌സൈസ്; ജാമ്യത്തിലിറങ്ങി ലോഡ്ജ് മുറി സെറ്റ് ചെയ്ത് പ്രതി അടുത്ത ലക്ഷ്യത്തിലേക്ക്; ഉബൈദിനെ കൈയ്യോടെ പൊക്കി
By : സ്വന്തം ലേഖകൻ
Update: 2025-11-23 11:39 GMT
മലപ്പുറം: കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി രാസലഹരിയുമായി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി കണ്ണമംഗലം സ്വദേശി കെ. ഉബൈദാണ് അറസ്റ്റിലായത്.
കരിപ്പൂർ വിമാനത്താവള പരിസരത്തെ നുഹ്മാൻ ജങ്ഷനിലെ ഒരു സ്വകാര്യ ലോഡ്ജിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 3.562 ഗ്രാം മെത്താംഫെറ്റാമിൻ എന്ന മാരക രാസലഹരി വസ്തു ഇയാളിൽ നിന്ന് കണ്ടെടുത്തു. ജാമ്യത്തിലിറങ്ങിയ ശേഷം മയക്കുമരുന്ന് വിൽപ്പനയിൽ ഇയാൾ വീണ്ടും സജീവമാവുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.