മുഖത്ത് പേപ്പർ സ്പ്രേ അടിച്ചു; ഇരുമ്പ് പൈപ്പ് കൊണ്ട് ഒരാളെ അടിച്ചുനുറുക്കി; പോലീസിന്റെ കണ്ണ് വെട്ടിച്ച് നടന്നത് മാസങ്ങൾ; ഒടുവിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ

Update: 2025-11-28 07:54 GMT

പുന്നപ്ര: പുന്നപ്രയിൽ വെച്ച് പഴയ വാക്കുതർക്കത്തെ തുടർന്ന് ഗൃഹനാഥനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.

അമ്പലപ്പുഴ വടക്ക് സ്വദേശി അഭിജിത്ത് (28), പുന്നപ്ര തെക്ക് സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 12 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓണക്കാലത്ത് ഉണ്ണിയുമായി അഭിജിത്തിനുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണം.

രാത്രി ഉണ്ണിയുടെ വീട്ടിലെത്തിയ പ്രതികൾ, ഉണ്ണിയെ വിളിച്ചിറക്കി മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ച ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കും കാലിനും അടിച്ചാണ് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ശേഷം ഒരു മാസത്തോളം മൂന്നാർ, ചെന്നൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ എറണാകുളം ഭാഗത്ത് നിന്നാണ് പുന്നപ്ര പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News