യുവാവ് വർക്കല സ്റ്റേഷനിൽ വന്നിറങ്ങിയതും കണ്ണ് പൊട്ടുന്ന രീതിയിൽ ഇടി; കല്ലുകൊണ്ട് തലയിൽ അടിച്ചു; ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കാനും ശ്രമം; വിഷയം പെണ്ണ് തന്നെയെന്ന് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-12-02 10:25 GMT
തിരുവനന്തപുരം: വർക്കല റെയിൽവേ സ്റ്റേഷനിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ദീപക്കിനെ പോലീസ് പിടികൂടി. പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വർക്കല റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലാണ് സംഭവം. ആലപ്പുഴയിൽ നിന്ന് കാമുകിക്കൊപ്പം ട്രെയിനിൽ ഇറങ്ങിയ ഋഷിജിത്ത് എന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഘം കല്ലുകൊണ്ട് ഋഷിജിത്തിന്റെ തലയ്ക്ക് ഇടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തു.
ദീപകും യുവതിയുമായി എട്ട് വർഷത്തെ സൗഹൃദമുണ്ടായിരുന്നു. യുവതി പിന്നീട് ഋഷിജിത്തുമായി അടുത്തതോടെ, ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ദീപക് പലതവണ ആവശ്യപ്പെട്ടു. ഇത് ഋഷിജിത്ത് നിരാകരിച്ചതാണ് ആക്രമണത്തിന് കാരണം.