സേലത്ത് വയോധികയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 26കാരന്‍ അറസ്റ്റില്‍

വയോധികയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 26കാരന്‍ അറസ്റ്റില്‍

Update: 2026-03-17 02:42 GMT

സേലം: സേലത്ത് വയോധികയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി രണ്ട് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. 66കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഗോരിമേഡ് ജെല്ലിക്കാട് സ്വദേശി രവികുമാറിനെ(26) അറസ്റ്റുചെയ്തു.സേലം കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന ഗോരിമേഡ് സ്വദേശിനിയായ വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച അര്‍ധരാത്രിയോടെ വീടിന് പുറത്ത് കിടക്കുകയായിരുന്ന സ്ത്രീയെ ഇരുവരും കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് കണ്ണന്‍കുറിച്ചി പോലീസ് പറയുന്നു.

ഞായറാഴ്ച ഇവരെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സി.സി.ടി.വി. സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇതേ പ്രദേശത്തുള്ള ഒരുപ്രതിയെ തിങ്കളാഴ്ച അറസ്റ്റുചെയ്തത്. രണ്ടാമത്തെ പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കേസ് അമ്മാപേട്ട് വനിതാ പോലീസിന് കൈമാറി.


Tags:    

Similar News