ബെംഗളൂരുവിൽ നിന്നെത്തിയ ബസ്; കൈയ്യിലിരിക്കുന്ന ക്രീമിനുള്ളിൽ എന്തോ..പന്തികേട്; പരിശോധനയിൽ പിടിവീണു; യുവാവിനെ പൊക്കി പോലീസ്

Update: 2025-12-23 14:32 GMT

കൊച്ചി: ഫെയ്സ് ക്രീം കുപ്പിയിൽ ഒളിപ്പിച്ച് എം ഡി എം എ കടത്താൻ ശ്രമിച്ച് യുവാവ് പോലീസിന്റെ വലയിൽ കുടുങ്ങി. ഫെയ്സ് ക്രീം കുപ്പിയിൽ ലോഷന്‍റെ ഇടയിൽ പ്രത്യേക ശ്രദ്ധയോടെയാണ് അഖിൽ എം ഡി എം എ ഒളിപ്പിച്ചതെങ്കിലും ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിവീഴുകയായിരുന്നു.

3. 2 ഗ്രാം എം ഡി എം എയാണ് പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്ടിൽ അഖിലി (30) ന്റെ കൈയ്യിൽ നിന്നും കണ്ടെത്തിയത്. അങ്കമാലിയിൽ വെച്ചാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അങ്കമാലി പൊലീസും ചേർന്ന് രാസലഹരി പിടികൂടിയത്.

Tags:    

Similar News