ഡാ...നീ സമ്മേളനത്തിന് വരുന്നില്ലെയെന്ന് ചോദിച്ച് വിളിച്ചു; ആ..ഇപ്പോ തന്നെ വരാമെന്ന് പോലീസിന്റെ മറുപടി; ഡിവൈഎഫ്ഐ പ്രവർത്തകനും കൂട്ടുകാരനും കുടുങ്ങി; പരിശോധനയിൽ കണ്ടത്

Update: 2026-01-25 09:41 GMT

പത്തനംതിട്ട: ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗവും സുഹൃത്തും രണ്ടുകിലോ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ. റാന്നി പെരുമ്പുഴയിൽ വെച്ച് പോലീസ് സംഘവും ഡാൻസാഫും ചേർന്നാണ് ഇവരെ പിടികൂടിയത്. അതേസമയം, അറസ്റ്റിലായ സഞ്ജു മനോജിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.

ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗം സഞ്ജു മനോജ് (24), മുഹമ്മദ് ആഷിഫ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് രണ്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തത്. ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കാനിരിക്കെയാണ് സഞ്ജു മനോജ് പിടിയിലാകുന്നത്.

മാസങ്ങൾക്കുമുമ്പ് ആർഎസ്എസിൽനിന്ന് ഡിവൈഎഫ്ഐയിൽ എത്തിയ യുവാക്കളിൽ ഒരാളാണ് സഞ്ജു മനോജ്. തുടർന്ന് ഇദ്ദേഹത്തെ മേഖല കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു പിടിയിലായത് അറിയാതെ, ബ്ലോക്ക് സമ്മേളനത്തിൽ പങ്കെടുക്കാനായി ചില ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികൾ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് പോലീസ് ആണെന്ന് മനസ്സിലായതോടെ നേതാക്കൾ പിന്നീട് വിളിച്ചില്ലെന്നാണ് ലഭ്യമായ വിവരം.

Tags:    

Similar News