രഹസ്യ വിവരത്തെ തുടർന്ന് പാഞ്ഞെത്തി പോലീസ്; നല്ല മുന്തിയ ഇനം കഞ്ചാവ് കൈമാറുന്നതിനിടെ പൊക്കി; മൂന്ന് പേർ അറസ്റ്റിൽ; 1.404 കിലോഗ്രാം വരെ പിടിച്ചെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-04-04 03:47 GMT
തിരുവനന്തപുരം: കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ഹാർബർ റോഡ് വലിയവിള സ്വദേശി റാസ് ലിഫ് ഖാൻ (46), മാറനല്ലൂർ പെരുംപഴുതൂർ സ്വദേശി ബ്രിട്ടോ വി ലാൽ (39), റസ്സൽപുരം സ്വദേശി ബിജോയ് (22) എന്നിവരെയാണ് ഡാൻസാഫ് സംഘം ഉൾപ്പെടെ പോലീസ് പിടികൂടിയത്. പുലർച്ചെ 2.30 ഓടെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തെ സർവീസ് റോഡിൽ വച്ചാണ് പ്രതികളെ കൈയ്യോടെ പൊക്കിയത്.
ഇവരിൽ നിന്നും 1.404 കിലോഗ്രാം വരെ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. കഞ്ചാവ് കൈമാറ്റം നടക്കുമ്പോഴാണ് ഇവർ പിടിയിലായത്.
രണ്ടും മൂന്നും പ്രതികൾ എത്തിയ സ്കൂട്ടറും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിശോധന ഇനിയും ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.